കൽപ്പറ്റ: വയനാട് സ്വദേശിയായ വിദ്യാർഥി മൈസൂരുവിന് സമീപം ബന്നൂരിൽ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. കാര്യന്പാടി പെലച്ചിക്കൽ ഷാജഹാന്റെ മകൻ ഷബ്നാസാണ്(21)മരിച്ചത്.
മൈസൂരുവിൽ നിയമ വിദ്യാർഥിയായ ഷബ്നാസ് ചൊവ്വാഴ്ച വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം ബന്നൂരിൽ സന്ദർശത്തിനെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്.
കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകർ ബന്നൂരിൽ രക്ഷാപ്രവർത്തനത്തിന് പോയിരുന്നു.